കോതമംഗലം: കീരംപാറ - ഭൂതത്താന്‍കെട്ട് റോഡില്‍ പൂച്ചകുത്ത് ഭാഗത്ത് കാര്‍ തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 4.30നാണ് അപകടം. വളവ് വീശിയെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ വീടിന്റെ ഗേറ്റിനോട് ചേര്‍ന്ന് തലകീഴായി മറിയുകയായിരുന്നു. വടാട്ടുപാറ സ്വദേശിയുടേതാണ് വാഹനം.
ഓട്ടത്തിനിടെ ചക്രം സ്ട്രക്കായതാണ് അപകടകാരണം എന്നാണ് വാഹന ഉടമ പറഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. റോഡില്‍ ബ്രേക്കിട്ട പോലെ ടയര്‍ ഉരസിയ പാടും കാണാം. അപകടശേഷം കാര്‍ ഉടമ ബസില്‍ കയറിപോയി.